വേങ്ങര : ഊരകം കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടുമല പറമ്പിനടുത്തുള്ള പുഴയിൽ പോയപ്പോഴാണ് അപകടം ഇപ്പോൾ മലപ്പുറം കോട്ടപ്പടി ഗ വ : ആശുപത്രിയിലുള്ള മൃതദേഹം നാളെ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന്ന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment