തച്ചമ്പാറ : തച്ചമ്പാറ ഗവ: പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ പ്രവേശത്തിനായി മെയ് 2 മുതൽ ഹോസ്റ്റലിൽ നേരിട്ട് വന്നാൽ അപേക്ഷ ഫോറം ലഭിക്കുന്നതാണ് മറ്റു കൂടാതെ വിവരങ്ങൾക്ക് 9447837 103 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പട്ടികജാതി , പട്ടിക വർഗ്ഗ വിഭാഗം ആൺ കുട്ടികൾക്ക് പ്രവേശനം കൂടാതെ 10% സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.സർക്കാർ മെനു പ്രകാരമുള്ള ഭക്ഷണം, എല്ലാ മാസവും അലവൻസുകൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു, ഓരോ വിഷയത്തിലും പ്രത്യേകം ട്യൂഷൻ ടീച്ചർമാരുടെ സേവനം, യൂണിഫോം, നൈറ്റ് ഡ്രസ്സ്, ബാഗ്, ചെരുപ്പ്, നോട്ടുബുക്കുകൾ,എല്ലാം ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്നു.

Post a Comment