പാലക്കാട് :തൃത്താല പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തോട്ടുങ്കൽ സ്വദേശി ഊമയിൽ മുസ്‌തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് കുളത്തിൽ മുങ്ങിയത്. കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റ് കൂടെയുണ്ടായിരുന്ന കുട്ടികൾ കാണാത്തതുകൊണ്ട് നിഹാലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിഹാലിന് നീന്തൽ അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് കുളത്തിൽ നിന്ന് കയറ്റി നാട്ടുകാർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വഴി മധ്യേ കുട്ടി മരണപ്പെടുകയുമായിരുന്നു. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.
കുളത്തിൽ കാൽ വഴുതി വീണ് പത്ത് വയസ്സുകാരൻ മുങ്ങി മരിച്ചു
The present
0

إرسال تعليق