"ഓർമ്മകളുടെ മുറ്റത്തേക്ക്" - പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

 

പാലക്കാട് : പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ 1983-'85 വർഷം വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം "ഓർമ്മകളുടെ മുറ്റത്തേക്ക്" എന്ന പേരിൽ കോളേജ് കാമ്പസിനകത്ത് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബാബുരാജ് ചടങ്ങിൽ മുഖ്യാതിഥിയായി. വിക്ടോറിയ കോളേജിലെ ഗണിത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. സരിതചന്ദ്രൻ ആശംസകൾ നേർന്ന് സംസാരിച്ചു. പി.ഉണ്ണികൃഷ്ണൻ കരിമ്പുഴ സ്വാഗതവും എ. സ്വാമിനാഥൻ മേലാർക്കോട് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post