തൃശൂർ: രഹസ്യമായി മദ്യം സൂക്ഷിച്ച് അമിത വിലയ്ക്ക് അനധികൃത വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഒന്നാം തീയതിയും മറ്റ് ഡ്രൈഡേ ദിവസങ്ങളും കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന. സംഭവത്തിൽ മതിലകം സ്വദേശി ഷമീദിനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം പിടികൂടിയത്.പ്രതിയിൽ നിന്നും വിൽപ്പനയ്ക്ക് വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന 103 കുപ്പി മദ്യവും എക്സൈസ് കണ്ടെടുത്തു. വീടിന് പിൻഭാഗത്ത് രഹസ്യ അറ ഉണ്ടാക്കിയാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ മുമ്പും സമാന രീതിയിൽ മദ്യ വിൽപ്പന പിടികൂടിയിരുന്നതായി എക്സൈസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق