അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

 

തച്ചമ്പാറ : തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കോട്ടത്തമലയിൽ  15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പുതിയ അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ . നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ ശാന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ  റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഐഷാ ബാനു കാപ്പിൽ പാറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  രാജി ജോണി, ജനപ്രതിനിധികളായ പി സി ജോസഫ്,തനുജ രാധാകൃഷ്ണൻ,  മല്ലിക,ഐസക് ജോൺ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

أحدث أقدم