വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചു.‌

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചു. വിവിധ സസ്യങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം ഔഷധ സസ്യങ്ങളെ സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനും നിത്യജീവിതത്തിൽ സസ്യങ്ങളെ രോഗശമനത്തിനും രോഗ പ്രതിരോധത്തിനും ഉപയോഗപ്പെടുത്തുന്നതിനും സഹായകമായ വിധത്തിലായിരുന്നു പരിപാടി. 50 പേർക്ക്‌ ഇരിക്കുവാനുള്ള ഇരിപ്പിടങ്ങളും, പ്രകൃതി സൗഹൃദ ക്ലാസ്‌ മുറിയാക്കാനും കഴിയുന്ന രീതിയിലായിരുന്നു ഉദ്യാനത്തിന്റെ നിർമ്മാണം. ഔഷധ സസ്യങ്ങൾ ശേഖരിക്കുന്നതിലും അവ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ടുപരിപാലിക്കുന്നതിനും കുട്ടികൾ അതീവ താൽപര്യം കാണിച്ചു. പരിപാടി എടപ്പറ്റ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രീത, അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി സജ്ന സത്താർ, മണ്ണാർക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി ഷാനവാസ്‌ എന്നിവർ മുഖ്യാഥിതിയായി. ചടങ്ങിൽ സ്കൂൾ മാസംതോറും നൽകിവരാറുള്ള പെൻഷൻ വിതരണം പൂർവ്വ വിദ്യാർത്ഥി ഉമ്മർ മഠത്തൊടിയും റേഷൻ വിതരണം പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപികയുമായ ഉമ്മുസൽമ ടീച്ചറും നിർവ്വഹിച്ചു. സ്കൂളും സൈലന്റ് വാലി വനം ഡിവിഷനും സംയുക്തമായി വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളറിംഗ്‌ മത്സരത്തിലെ വിജയികൾക്ക്‌ സെഷൻ ഫോറസ്റ്റ്‌ ഓഫീസർ പി അനീഷ്‌, 
എന്നിവർ ഉപഹാരങ്ങൾ കൈമാറി. 
മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത്‌ മഠത്തൊടി സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി, പി.ടി.എ അംഗങ്ങളായ എം മുസ്തഫ, കെ ബുഷറ, വി.പി സജ്ല, സി റാബിയ, എൻ സുനീറ 
പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ അധ്യാപകരായ കെ.എം ഷാഹിന സലീം , കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ , കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post