എടത്തനാട്ടുകരയിലെ എഴുത്തു ദമ്പതികളുടെ പുസ്തകങ്ങൾ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു


എടത്തനാട്ടുകര:കേരളത്തിൽ നിന്നെത്തിയ ദമ്പതികളായ ഇബ്നു അലി എടത്തനാട്ടുകരയുടെ 'തറുതല' എന്ന നോവലും സീനത്ത് അലിയുടെ 'പനനൊങ്കും പഴങ്കഥകളും' എന്ന ഓർമ്മക്കുറിപ്പുകളും ഷാർജ പുസ്തകോത്സവ വേദിയിൽ ദമ്പതികളായ പ്രവാസി എഴുത്തുകാർ പ്രകാശനം ചെയ്തു.'തറുതല' ഷാജി ഹനീഫ് ബബിത ഷാജിക്ക് നൽകിയും പനനൊങ്കും പഴങ്കഥകളും' ബബിത ഷാജി ഷാജി ഹനീഫിന് നൽകിയുമാണ് പ്രകാശിപ്പിച്ചത്. ചടങ്ങിലെ ഈ വേറിട്ട രീതിയും കാഴ്ചയും ശ്രദ്ധേയമായി. Pഎഴുത്തുകാരൻ സലിം അയ്യനത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പ്രതാപൻ തായാട്ട്, എസ്.കമറുദ്ദീൻ,ഹാറൂൺ കക്കാട്,ഹമീദ് കാലിക്കറ്റ്,ഷബീന നജീബ്,ഫൗസിയ മമ്മു,സി.എൻ.ചേന്ദമംഗലം എന്നിവർ സംസാരിച്ചു.ഹരിതം ബുക്സ് ആണ് പ്രസാധകർ.

Post a Comment

Previous Post Next Post