മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ തിരിതെളിഞ്ഞു


മണ്ണാർക്കാട് : മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സവം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി പ്രീതയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. 125 സ്കൂളുകളിൽ നിന്നായി 5832 കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.മണ്ണാർക്കാട് കെടിഎം ഹൈസ്കൂൾ, ജി എം യു പി സ്കൂൾ, എഎൽപി സ്കൂൾ എന്നിവിടങ്ങളിലായി 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മണ്ണാർക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസിത, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജ്ന സത്താർ , കുമരംപത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജൻ അമ്പാടത്, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്ത്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു , ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ മണ്ണാർക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഹംസ കുറുവണ്ണ , ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഷഫീഖ് റഹ്മാൻ അരുൺകുമാർ പാലകുറിശ്ശി , ജനറൽ കൺവീനർ എ.കെ മനോജ് കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ , മണ്ണാർക്കാട് ബി പി സി കെ മണികണ്ഠൻ , അട്ടപ്പാടി ബിപി കെ ടി ഭക്ത ഗിരീഷ്, എസ് ആർ ഹബീബുള്ള , സിദ്ദിഖ് പാറോക്കോട് ,ഡോക്ടർ കെ എം ലതിക, രാധാകൃഷ്ണൻ ,ഷമീർ നമ്പിയത് , മുഹമ്മദ് റിയാസ് , മിനി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post