ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു


 കാരാകുർശ്ശി:കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാരാകുറിശ്ശി കോരംകടവ് ചെമ്പൻ പാടത്ത് ശ്രീനാരായണ നിലയം വീട്ടിൽ അപ്പുക്കുട്ടി (71 ) ആണ് മരിച്ചത്.റിട്ട .ജില്ലാ പ്രോജക്റ്റ് ഓഫീസറാണ്. വ്യാഴാഴ്ച്ച വൈകീട്ട് 6 .45 മണിക്കാണ് സംഭവം. കല്ലടിക്കോട് ദീപ ജങ്ക്ഷനിൽ കാർ നിർത്തി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കല്ലടിക്കോട് ചുങ്കത്ത് നിന്നും വരുകയായിരുന്ന ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിലും , തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപതിയിലും എത്തിച്ചു. ചികിത്സ നടക്കുന്നതിനിടെ ശനിയാഴ്ച്ച രാവിലെയാണ് മരിച്ചത്. ഭാര്യ :സുലോചന., മക്കൾ :സജിത്ത് (അധ്യാപകൻ കാട്ടുകുളം ഹൈസ്കൂൾ ), അജിത്ത് (ബിസിനസ് ). സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post