പൊറ്റശ്ശേരി :ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഇ.ഡി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊമേഴ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ആദ്യ ഉൽപന്നമായ നിയോ വാഷ് ഫ്ലോർ ക്ലീനറിൻ്റെ വിപണനോദ്ഘാടനം നടത്തി. വിദ്യാർത്ഥികളിൽ സംരഭകത്തത്തോട് താൽപര്യം വളർത്തുന്നതിനൊപ്പം പാഠഭാഗങ്ങൾ പ്രായോഗികമായി ചെയ്ത് പഠിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കുട്ടികളുടെ കമ്പനിയായ പൊറ്റശ്ശേരി കൊമേഴ്സ് കമ്പനിയിലെ വിദ്യാർത്ഥികളാണ് ഫ്ലോർ ക്ലീനർ തയ്യാറാക്കി വിപണനം ചെയ്യുന്നത്.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി രാമരാജൻ ഉദ്ഘാടനം നടത്തി.പി.ടി.എ പ്രസിഡൻ്റ് കെ.എസ് സുനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ഡി ക്ലബ് കോർഡിനേറ്റർ ടി. രാധാകൃഷ്ണൻ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു.അധ്യാപകരായ എൻ. ഉണ്ണികൃഷ്ണൻ,ധന്യ കാർത്തികേയൻ,ജീന ജോസി വിദ്യാർത്ഥികളായ യു.അർച്ചന, പി. മുഫീദ ,സംവൃത ശ്രീ , എസ്.നയന , എസ്.ഹിത, കെ.വി ഇസ്റ , പി.എസ് അനാമിക, അമൽ ബിനോയ്,കെ.അഭിജിത്ത് , വി.എൻ ദേവിക, കെ.നിവേദ്യ തുടങ്ങിയവർ വിൽപ്പനയ്ക്ക് നേതൃത്വം നൽകി.
Post a Comment