സ്ത്രീധനം അല്ല,സ്ത്രീ തന്നെയാണ് ധനം. വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ് പ്രേക്ഷക ശ്രദ്ധ നേടി

 


പാലക്കാട്:79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് നഗരത്തിൽ ആറ്റംസ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ്,സമൂഹത്തിന് ശക്തമായ സന്ദേശമായി. 22 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടി, സ്ത്രീകളുടെ സുരക്ഷയും മാന്യതയും ഉയർത്തിപ്പിടിക്കുന്നതാണ് ലക്ഷ്യം.പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ച മാനേജിംഗ് ഡയറക്ടർ അജയ് ശേഖർ പറഞ്ഞു:"വനിതകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ സമൂഹം ഉറച്ചുനിൽക്കണം. സ്ത്രീധനം എന്ന തെറ്റായ പതിവിനെ അവസാനിപ്പിച്ച്,സ്ത്രീ തന്നെയാണ് നമ്മുടെ യഥാർത്ഥ സമ്പത്ത് എന്നു മനസിലാക്കണം"എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡയറക്ടർമാരായ റെനീഷ ഷൗക്കത്ത്, സുമിത അജയ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post