തച്ചമ്പാറ:മുന്നൊരുക്കം-2025 എൻ സി പി എസ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന മുന്നൊരുക്കം തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി തച്ചമ്പാറ എൻ സി പി എസ് മണ്ഡലം കമ്മിറ്റി വിജയോത്സവം നടത്തി.എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് അലി മുച്ചിരിപ്പാടൻ അധ്യക്ഷനായി.യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കാപ്പിൽ സൈതലവി,അബ്ദുറഹ്മാൻ പി ഷൗക്കത്തഅലി കുളപ്പാടം,മോഹനൻ ഐസക്ക്,മൊയ്തീൻകുട്ടി,എം ടി സണ്ണി,അഷ്റഫ് മാസ്റ്റർനാസർ അത്താപ്പ, നാരായണൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ, നാസർ പി എ,ആയിഷ ബാനു,സിദ്ധീഖ് മാസ്റ്റർ,കെ പി ശരീഫ്,ശരത് ബാബു തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പികെ ദിവാകരൻ സ്വാഗതവും യൂസഫ് ടി കെ നന്ദിയും പറഞ്ഞു.തച്ചമ്പാറ പഞ്ചായത്തിൽ നിന്നുള്ള പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
Post a Comment