കല്ലടിക്കോട് :കരിമ്പ ഗവ ഹയർ സെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബ്, പത്ര പ്രദർശനവും എന്നിവ നടന്നു. കരിമ്പ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകൻരമേഷ് എഴുത്തച്ഛൻ മുഖ്യ പ്രഭാഷണം നടത്തി. വട്ടെനാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ജേർണലിസം അദ്ധ്യാപകൻ എം പ്രദീപ് ന്റെ ശേഖരത്തിലുള്ള 1995 മുതൽ 2020 വരെയുള്ള പ്രധാന പത്രങ്ങളുടെ പ്രദർശനവും ഉണ്ടായി. പിടിഎ പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി. പി കെ എം മുസ്തഫ, പ്രധാന അധ്യാപകൻ എം.ജമീർ, അധ്യാപകരായ പി.ഭാസ്കരൻ, റോയ് തോമസ്, സീമ ചന്ദ്രൻ, എ.അനസ്, എം.അരുൺ രാജ്, പി.എസ്.റിന്റോ,പ്രിൻസിപ്പാൾ ബിനോയ് എൻ ജോൺ,ലക്ഷ്മി എന്നിവർ സംസാരിച്ചു.
Post a Comment