'ഗണപത് ചിത്രകലാ പുരസ്കാരം' ഡോ.കവിത ബാലകൃഷ്ണന്. അനുസ്മരണവും അവാർഡ് സമർപ്പണവും 28ന്


പാലക്കാട്:പ്രശസ്ത ചിത്രകാരനും ശിൽപിയും പെരിങ്ങോട് ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനുമായിരുന്ന ആർട്ടിസ്റ്റ് ഗണപതിയുടെ ഓർമ്മയ്ക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ ഗണപത് ഏർപ്പെടുത്തിയ 'ഗണപത് ചിത്രകലാ പുരസ്കാരം' പ്രശസ്ത ചിത്രകാരിയും കലാനിരൂപകയുമായ ഡോ.കവിത ബാലകൃഷ്ണന് സമ്മാനിക്കും.  കേരളീയ ചിത്രകലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് കവിതയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ദേശീയവുംഅന്തര്‍ദ്ദേശീയവുമായ സമകാലിക കലയെ വരകൊണ്ടും വാക്കുകൾ കൊണ്ടും അടയാളപ്പെടുത്തുന്ന ചിത്രകാരിയും ഗവേഷകയുമാണ് കവിതാ ബാലകൃഷ്ണൻ.10,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.ആഗസ്റ്റ് 28ന് വൈകീട്ട് പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ നടക്കുന്ന മൂന്നാമത് ഗണപതി മാസ്റ്റർ അനുസ്മരണ പരിപാടികൾ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ പുരസ്കാരം സമ്മാനിക്കും.ഗണപത് പ്രസിഡണ്ട് വേണു പാലൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം റിട്ടയേഡ് പ്രിൻസിപ്പൽ ഡോ.കെ.യു.കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. കുട്ടികൾക്കായി നടത്തിയ അഖില കേരള പെയ്ൻ്റിങ് മത്സര വിജയികൾക്കുള്ള സമ്മാനം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.വി ബാലചന്ദ്രൻ വിതരണം ചെയ്യും.

Post a Comment

Previous Post Next Post