തച്ചമ്പാറ:പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത തച്ചമ്പാറയിൽ റോഡ് ഉപരോധം നടത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ കെട്ടിട അപകടത്തിൽ വീട്ടമ്മ മരിച്ചതിൽ ആരോഗ്യമന്ത്രിയുടെ വീഴ്ചയാണെന്നും വീണ ജോർജ് രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. ഉപരോധ സമരം കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് നിസാമുദ്ധീൻ പൊന്നംക്കോട് ഉദ്‌ഘാടനം ചെയ്‌തു. എം.കുഞ്ഞുമുഹമ്മദ്,ഷാനവാസ്, മുഹമ്മദാലി അറോണി, ഖാദർ, സി.നസീബ് നൗഫൽ, പി.ശരീഫ് എന്നിവർ സംസാരിച്ചു. 15 മിനിട്ടോളം പാത ഉപരോധിച്ച പ്രവർത്തകരെ കല്ലടിക്കോട് എസ് ഐ സുന്ദരൻറെ നേതൃത്വത്തിൽ പിടിച്ചുമാറ്റിയാണ് സമരം അവസാനിച്ചത് .
Post a Comment