കാരുണ്യ തണലേകി പ്രവാസികൾ. ജിദ്ദ നവോദയ നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നു

 


കല്ലടിക്കോട്:ഭവനരഹിതരും നിർധനരുമായ നവോദയ പ്രവർത്തകർക്കും,മറ്റു അർഹതയുള്ളവർക്കും വീട് നിർമിച്ചു നൽകുന്ന ജീവകാരുണ്യ പ്രവർത്തന പദ്ധതിയുടെ ഭാഗമായി സൗദിയിലെ മുൻ പ്രവാസി കല്ലടിക്കോട് -ചൂരക്കോട് ആസ്യക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെക്കൽ സിപിഐ(എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് രാമചന്ദ്രൻ അധ്യക്ഷനായി.നാല് മാസത്തിനുള്ളിൽ ഭവനം പൂർത്തിയാക്കും.കരിമ്പ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും സംഘടന നേതാക്കളും,ജിദ്ദയിൽ നിന്നുള്ള നവോദയ പ്രവർത്തകരും,ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് വൈസ് പ്രസിഡന്റ്  കെ.കോമളകുമാരി,വാർഡ് മെമ്പർ പ്രസന്ന,എം.ചന്ദ്രൻ, എച്ച്.ജാഫർ,രഞ്ജിത്ത്, സി.പി.സജി,പി.ജി. വത്സൻ,നവോദയ പ്രവർത്തകരായ പ്രസിഡന്റ് കിസ്മത്ത് മമ്പാട്,മുജീബ് പൂന്താനം,സജീവൻ,റഫീഖ് മമ്പാട്,സാബു മമ്പാട്,മുജീബ് റഹ്‌മാൻ  നിലമ്പൂർ,റിയാസ്,നിസാം,മുസ്തഫ  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post