ഒറ്റപ്പാലം:ഒറ്റപ്പാലം നഗരസഭയിൽ അരീക്കപ്പാടം വാർഡിൻ്റെ വാർഡ് സഭ യോഗത്തിലാണ് ഒറ്റപ്പാലം വാട്ടർ അതോറിട്ടിയെ ആദരിച്ചത്. വാർഡിലെ പദ്ധതി പ്രവർത്തനത്തിൻ്റെ വേഗത, തകരാറുകൾ പരിഹരിക്കുന്നതിൽ ജാഗ്രത, പുതിയ പദ്ധതികളുടെ പുരോഗതി, കരാർ ജീവനക്കാരുടെ സമർപ്പിത സേവനം തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് വാർഡ് സഭ യോഗം വാർട്ടർ അതോറിട്ടി യെ ആദരിച്ചത്.അസി.എൻജീനിയർക്കു വേണ്ടി ഓവർസിയർ അജിത്തിനെ വാർഡ് കൗൺസിലർ പി കല്യാണി പൊന്നാട അണിയിച്ച് ആദരിച്ചു.എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.ആരോഗ്യജാഗ്രത സംബദ്ധിച്ച് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അനീഷ ക്ലാസ്സ് എടുത്തു. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മഹിമ വാർഡ് അംഗങ്ങളുമായി സംവദിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ രാജേഷ് വാർഡ് സഭ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി കല്യാണി അധ്യക്ഷയായി. വാട്ടർ അതോറിട്ടി ഓവർസിയർ അജിത്ത്, മുൻ കൗൺസിലർ ടി പി പ്രദീപ് കുമാർ, ആദിത്യനഗർ അസ്സോസിയേഷൻ സെക്രട്ടറി കെ ശങ്കുണ്ണി, വാർസഭ കോർഡിനേറ്റർ ബബിത എന്നിവർ സംസാരിച്ചു.ദുരന്തപ്രതിരോധ സേനയെ പ്രതിനിധീകരിച്ച് കൃഷ്ണകുമാർ, ആനന്ദ് നഗർ അസ്സോസിയേഷൻ ട്രഷറർ വേണുഗോപാൽ, ആദിത്യനഗർ അസ്സോസിയേഷൻ പ്രതിനിധി അച്ചുതൻ കുട്ടി,ജഗദീഷ്, ശ്രീധരൻ ഉപ്പാമുച്ചിക്കൽ, രവിവാഴയിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരള വാട്ടർ അതോറിട്ടിക്ക് വാർഡ് സഭയിൽ ആദരം
The present
0
Post a Comment