തച്ചമ്പാറ:ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 25-മത് ദയാഭവനമായ 'മണ്ണാർക്കാട്ടെ മണികണ്ഠനൊരു ദയാഭവന'ത്തിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് ഞായറാഴ്ച കാലത്ത് 10 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 5 വർഷം മുൻപ് വൃക്കമാറ്റിവെച്ച മണ്ണാർക്കാട് അരയങ്ങോട് സ്വദേശി മണികണ്ഠനാണ് ഇപ്രാവശ്യം ദയാഭവനം നിർമ്മിച്ചു നൽകുന്നത്.
മണ്ണാർക്കാട് വിയ്യക്കുറുശ്ശി കിഴക്കേക്കര കേശവദാസ് നായരും പത്നി മല്ലിക അമ്മയും ചേർന്ന് ടിയാൻ്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം അശരണരായ 10 പേർക്ക് വീട് നിർമ്മിച്ചു നൽകാനായി ദയയ്ക്ക് സമർപ്പിച്ച 40 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന ആദ്യ ദയാഭവനമാണിത്. ദയയുടെ ദയാഭവന ശിൽപ്പിയായ പാലപ്പുറം വാസ്തുശാസ്ത്ര കൺസ്ട്രക്ഷൻസ് ഉടമ രാജേഷ് പാലപ്പുറമാണ് ഈ ദയാഭവനത്തിന്റെയും നിർമാണം. ദയയുടെ അഞ്ചാമത് പായസ ചാലഞ്ചിൽ പ്രഖ്യാപിച്ച 5 വീടുകളിൽ നാലമത്തേതാണിത്. പായസം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പായസ ചാലഞ്ചിൽ പങ്കാളികളായിക്കൊണ്ട് നിരാലംബർക്ക് വീട് നൽകാനുള്ള സദുദ്യമത്തിൽ സുമനസ്സുകൾ പങ്കാളികളാകണമെന്ന് ദയാഭാരവാഹികൾ അഭ്യർത്ഥിച്ചു.
Post a Comment