എടത്തനാട്ടുകര:എഴുത്തു കൊണ്ട് വായനക്കാരന്റെ ഹൃദയം കവർന്ന,ദൈനം ദിന ജീവിതവും ചുറ്റുപാടുകളും കഥകളാക്കി മാറ്റിയ വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തറിഞ്ഞ് പീസ് പബ്ലിക് സ്കൂൾ.ബഷീർ ദിന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ ടി.മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മലയാള വായനക്കാരെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും, വേണ്ടിടത്ത് കരയാനും പഠിപ്പിച്ച സുല്‍ത്താനെ അടുത്തറിയാൻ ഡോക്യുമെന്ററി പ്രദർശനവും,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും,ബഷീർ ദിന ക്വിസ് മത്സരവും നടത്തി.പീസ് പബ്ലിക് സ്കൂൾ അധ്യാപകരായ ടി.അമീർ, സി.എച്ച് ആഷിഖ് സിൻസിന, ആയിഷ ബർസ, നജുവ, ലാമിയ, ഷബാന, ഷാദിയ, കാവ്യ, നിഷീദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment