കല്ലടിക്കോട്: കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബ് കല്ലടിക്കോടിൻറെ നേതൃത്വത്തിൽ ആൾ കേരള ടെന്നീസ്ബോൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്ന് മത്സരം നടന്നു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.14 ജില്ലകളിൽ നിന്നായി 250 ഓളം മത്സാർത്ഥികൾ പങ്കെടുത്തു. റെഡ് ബുൾ കൊമ്പനാട് ഒന്നാം സ്ഥാനവും, കിംഗ്സ് വണ്ടാഴി രണ്ടാം സ്ഥാനവും നേടി. മികച്ച കളിക്കാരനായും, മികച്ച ബൗളറായും ശ്യാംഗില്ലിയെയും,മികച്ച ബാറ്ററായി സിജിലപ്പയെയും തിരഞ്ഞെടുത്തു.കരിമ്പ ഗ്രാമധന ശ്രീ ഭാരത് ഫൗണ്ടേഷൻ നൽകുന്ന 1 ലക്ഷം രൂപ ഒന്നാം സമ്മാനവും, രാകേഷ് ഗോൾഡ് ആൻഡ് ഡയമണ്ട് നൽകുന്ന 50000 രൂപയുടെ രണ്ടാം സമ്മാനവും, കൂടാതെ ഫൈനലിലെത്തിയവർക്ക് 4 ഗ്രാം വീതം സ്വർണവുമാണ് നൽകുന്നത്. കൂടാതെ സെമിയിൽ എത്തുന്ന നാലു ടീമുകൾക്ക് 15000 രൂപ വീതവും ഏറ്റവും നല്ല കളിക്കാരന് 5000, മികച്ച ബൗളർക്ക് 3000, മികച്ച ബാറ്റർ 3000 എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക.
Post a Comment