കാട്ടാനശല്യം; അധികാരികൾക്ക് താക്കീതായി കേരള കോൺഗ്രസ് പ്രതിഷേധം

 

കല്ലടിക്കോട്: മലയോര ഗ്രാമമായ മൂന്നേക്കറിലും പരിസര പ്രദേശങ്ങളിലും അനുദിനം വർധിച്ചു വരുന്ന കാട്ടാനശല്യം പരിഹരിക്കപ്പെടാതിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് -എം കരിമ്പ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നേക്കറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ശക്തമായ താക്കീതായി.കേരളാ കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.മൂന്നേക്കറിൽ കാട്ടാന നശിപ്പിക്കാത്ത കൃഷിയിടങ്ങൾ ഇല്ല.കാ​ട്ടാ​ന​യെ​പ്പേ​ടി​ച്ച് പ​ല​രും വി​ള​യും​മു​മ്പ്​ ത​ന്നെ വാ​ഴ​ക്കു​ല​ക​ള​ട​ക്കം വെ​ട്ടി​വി​ല്‍ക്കു​ക​യാ​ണ്. വന്യ ജീവിശല്യം രൂക്ഷമായി മാറി.വനപാലകർക്ക് ഇപ്പോൾ ചില ബോധ്യങ്ങൾ വന്നിട്ടുണ്ടെങ്കിലും, വ്യക്തമായ പരിഹാരം കാണാതെ ഈ വിഷയം നീട്ടി കൊണ്ടുപോകാൻ പറ്റില്ല,ഉദ്ഘാടകൻ പറഞ്ഞു. കരിമ്പ മണ്ഡലം പ്രസിഡൻ്റ് സുരേഷ്കുമാർ പരിയാനി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം ടി.ആർ രാധാക്യഷ്ണൻ, കോങ്ങാട് നിയോജകമണ്ഡലം പ്രസിഡൻ്റ് സജീവ് മാത്യൂ, പാലക്കാട് ജില്ലാ പഞ്ചായത്തംഗം റെജി ജോസ്,കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോൺ മരങ്ങോലി, സംസ്ഥാന കമ്മറ്റിയംഗം കെ.എം സന്തോഷ്,ജില്ലാ ജനറൽ സെക്രട്ടറി റെനി രാജ് കരിമാലത്ത്,യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ശരത്ത് ജോസ്,കരിമ്പ മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.ആർ.രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post