പാലക്കാട് ജില്ലാപഞ്ചായത്ത്‌, കുടുംബശ്രീ മിഷൻ, ജില്ലാ ജൻഡർ റിസോഴ്‌സ് സെന്റർ,സ്നേഹിത എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനദിനപരിപാടി നടത്തി

 

പാലക്കാട്‌:കുടുംബശ്രീ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ച് ജില്ലാ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ വിവിധ പരിപാടികൾ നടത്തി.സ്ത്രീകൾ കേന്ദ്ര കഥാപാത്രമാകുന്ന പുസ്തകങ്ങളുടെ വായന അനുഭവം സദസ്യർ പങ്കുവച്ചു.സ്നേഹിത ജന്റർ ഹെല്പ് ഡസ്ക് പങ്കാളിത്തം വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.സാഹിത്യകാരി മിനി എംബി മോഡറേറ്ററായി.വനിതകളുടെ വായനാ ലോകമെന്നും സവിശേഷ ശ്രദ്ധ ആർജിച്ച വിഷയമാണ്.അതിന്റെ കാരണം വായനയും എഴുത്തും ഒരു കാലത്ത് സ്ത്രീക്ക് നിഷേധിക്കപ്പെട്ടതിനാൽ ആവാം.ഓരോ കാലത്തും സ്ത്രീ പടുത്തുയർത്തിയ അവളുടെ സ്വതന്ത്ര ലോകങ്ങളിൽ എന്നും വായന സൃഷ്‌ടിച്ച വിപ്ലവകരവും നൂതനവുമായ ചിന്തയ്ക്ക് ശക്തമായ പങ്കുണ്ടായിരുന്നു.ഇന്നത്തെ പുതിയ ലോക ക്രമത്തിൽ അറിവിന്റെയും ജീവിതാനുഭവങ്ങളുടെയും വഴിയിൽ അവൾക്ക് ലഭിച്ച ശക്തിയാണ് സ്ത്രീയുടെ ഊർജ്ജമാണ്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ അധ്യക്ഷയായി.അനിതാ പോൾസൺ, ഉണ്ണികൃഷ്ണൻ.എൻ,അനുരാധ.എസ് തുടങ്ങിയവർ സംസാരിച്ചു.ചേരാമംഗലം ചാമുണ്ണി സംവിധാനം ചെയ്ത ചൂരൽ എന്ന നാടകം പാലക്കാട്‌ നാടകപ്പുര വേദിയിൽ അവതരിപ്പിച്ചു

Post a Comment

Previous Post Next Post