മീഡിയ രാവൺ മൊബൈൽ ഫോൺ ഫിലിം മേക്കിങ് ക്യാമ്പ് ജൂൺ 14ന്

 

പാലക്കാട്‌:മീഡിയ രാവൺ സംഘടിപ്പിക്കുന്ന ഏകദിന മൊബൈൽ ഫോൺ ഫിലിം മേക്കിങ് ക്യാമ്പ് ജൂൺ 14 ന് കാലത്ത് 9 മണി മുതൽ വൈകിട്ട് 4 മണി വരെ പാലക്കാട്‌ പ്രയാഗ കോളേജിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഫിലിം മേക്കിംഗ് ട്രെയിനറും ഡയറക്ടറുമായ അമുദൻ ആർ.പി ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.മൊബൈൽ ഫോൺ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് എങ്ങിനെ ചുരുങ്ങിയ ചിലവിൽ മികച്ച ചിത്രങ്ങൾ നിർമ്മിക്കാം എന്ന് തിയറി, പ്രാക്റ്റിക്കൽ സെഷനുകളിലൂടെ പഠിപ്പിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 3 പേർക്ക് മീഡിയ രാവൺ പ്രൊഡക്ഷൻസിന്റെ പരസ്യ ചിത്രങ്ങളിലും സിനിമയിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.താല്പര്യമുള്ളവർ ജൂൺ 8 ന് മുൻപായി രജിസ്റ്റർ ചെയ്യുക.(നല്ല നെറ്റ്‌വർക്കും വേണ്ടത്ര ചാർജും ഉള്ള ഒരു സ്മാർട്ട്‌ മൊബൈൽ ഫോൺ പങ്കെടുക്കുന്നവർ കയ്യിൽ കരുതണം)

അന്വേഷണങ്ങൾക്ക്:+91 95267 06952

Post a Comment

Previous Post Next Post