കല്ലടിക്കോട്: തിരുവനന്തപുരത്ത് നടന്ന ഓൾ കേരള 2025-26 ഭാരോദ്വഹനത്തിൽ 43 കിലോ ജൂനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ സരിഗ സുകുമാരനെയും. ജൂനിയർ 52 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഐശ്വര്യ ശിവദാസനെയും ബിജെപി കല്ലടിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി കല്ലടിക്കോട് ഏരിയ പ്രസിഡന്റ് പി.ശരത്ത്. ജനറൽ സെക്രട്ടറി കെ ആർ വിജയൻ, ബി കെ. ചന്ദ്രകുമാർ, മണികണ്ഠൻ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.
ഭാരോദ്വഹനത്തിൽ സ്വർണമെഡലുകൾ നേടിയ കുട്ടികളെ ആദരിച്ചു
The present
0
Post a Comment