പട്ടാമ്പി:വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള കേരളത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ വരും ദിനങ്ങളിൽ ഇനിയും രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കണമെന്നും പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ സംവിധാനങ്ങൾ പരിചയപ്പെടുത്തണമെന്നും മുൻ തൃത്താല എം എൽ എ വി.ടി ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല നിയോജകമണ്ഡലം ശാസ്ത്ര വേദി കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി യുമായി സഹകരിച്ച് ദുരന്തനിവാരണ മാർഗങ്ങളെപ്പറ്റി തൃത്താല ഗവൺമെൻ്റ് കോളേജിൽ നടത്തിയ ശില്പശാല ഉത്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.കമ്പ്യൂട്ടർവൽക്കരണത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കും ആരംഭം കുറിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിര്യാതരായ ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രഗൽഭമതികളായ ശാസ്ത്രജ്ഞന്മാർ ഡോ.എം ആർ ശ്രീനിവാസനെയും ഡോ. ജയന്ത് നാർലിക്കറെയും ശാസ്ത്ര വേദി അനുസ്മരിച്ചു.എസ് എൽ സി പരിക്ഷയിൽ മികച്ച വിജയം കൈവരിച്ച നൂറ്റി നാൽ പതോളം വിദ്യാർത്ഥികളെ ആദരിച്ചു.ജില്ല ശാസ്ത്ര വേദി പ്രസിഡൻ്റ് ഡോ.ലക്ഷ്മി ആർ ചന്ദ്രൻ, തോംസൺ കുമരനല്ലൂർ,ഡോ.അരുൺ കരിപ്പാൽ,വിജേഷ് കുട്ടൻ,സനോജ് കുമ്പിടി, വാസുദേവൻ,പി എം മധു, വിനോദ്,കെ.സുധി, സുധിർ പെരിങ്ങോട് തുടങ്ങിയവർ സംസാരിച്ചു.പാലക്കാട് ജില്ലഹസാർഡസ് അനലിസ്റ്റ് ലേഖ ചാക്കോ, പട്ടാമ്പി ഫയർസ്റ്റേഷൻ ഓഫിസർ അദീബ് എന്നിവർ ക്ലാസുകൾ നയിച്ചു.കോളേജിൽ സ്ഥാപിച്ചിട്ടുള്ള യു.വി മീറ്ററും കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
Post a Comment