മണ്ണാർക്കാട് :കോൺഗ്രസ് അനുഭാവ അധ്യാപക സംഘടനകളുടെ നിരന്തരമായ സമരപോരാട്ടങ്ങളുടെ ഫലമായി ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമായ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, ഇന്നത്തെ സർക്കാർ നയങ്ങൾ പരിശോധിച്ചാൽ അധ്യാപകരുടെ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും മറ്റെല്ലാം തന്നെ ഒരു കിട്ടാക്കനി ആകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും,ഈ സാഹചര്യത്തിൽ അധ്യാപകർ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ പി എസ് ടി എ നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി കെപിഎസ് ടി എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25 ചൊവ്വ വൈകുന്നേരം 4 മണിക്ക് മണ്ണാർക്കാട് ഡിഇഒ ഓഫീസിനു മുന്നിൽ പ്രതിഷേധ പരിപാടി നടത്തുമെന്നും അധ്യാപക സംഘടന നേതാക്കൾ അറിയിച്ചു. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് വേണ്ടി കെ പി എസ് ടി എ എന്ന അധ്യാപക സംഘടന നടത്തുന്ന ഈ പ്രതിഷേധ ധർണ്ണയിലേക്ക് മണ്ണാർക്കാട് ഉപജില്ലയിലെ മുഴുവൻ കെ പി എസ് ടി എ അംഗങ്ങളെയും നോൺ അപ്രൂവ് ടീച്ചർമാരെയും ക്ഷണിക്കുന്നതായും നേതാക്കൾ പറഞ്ഞു. സർക്കാരിന് വേഗത്തിൽ പരിഹരിക്കാവുന്നതു മാത്രമാണ് അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക എന്നത്.അത് മനപ്പൂർവം വൈകിപ്പിക്കുന്ന തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന തൊഴിലാളി വിരുദ്ധ സർക്കാരിനെതിരെ പ്രതികരിക്കാൻ അധ്യാപകർ അവസരങ്ങൾ പാഴാക്കരുത്.ദേശീയ അധ്യാപക സംഘടന നേതാവ് പി. ഹരിഗോവിന്ദൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.കെ.പി.എസ്.ടി.എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല സീനിയർ വൈസ് പ്രസിഡണ്ട് സജീവ് ജോർജ് അധ്യക്ഷനാകും.
Post a Comment