ആവേശം കൊള്ളിക്കുമോ ആവേശം? അഡ്വാൻസ് ബുക്കിം​ഗിൽ മുന്നിൽ

 

മലയാള സിനിമക്ക് 2024 നല്ലൊരു വർഷമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയും വൻ ഹിറ്റുകളാണ് പിറന്നത്. നിലവിൽ പൃഥ്വിരാജിന്റെ ആടുജീവിതം തിയേറ്ററിൽ മുന്നേറുകയാണ്. വിഷുവിന്റെ വരവറിയിച്ച് നാളെ മൂന്ന് ചിത്രങ്ങളാണ് തിയേറ്ററിൽ എത്തുന്നത്. യുവാക്കളുടെ ഹൃദയം കീഴടക്കാൻ ‘ആവേശവും’ കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ‘ജയ്​ഗണേഷും’ മൂന്ന് കാലഘട്ടങ്ങളിലെ കഥപറയുന്ന ‘വർഷങ്ങൾക്ക് ശേഷവുമാണ്’ തിയേറ്ററലെത്തുന്നത്.

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നല്ല സ്വീകാര്യത ലഭിക്കുന്നത് ആവേശത്തിനാണ്. ഇതിനകം ആവേശം മുൻകൂറായി ഒരു കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടി. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും നിർവ്വഹിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്.


Post a Comment

Previous Post Next Post