ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന് സംശയം, അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു

 


കല്ലടിക്കോട്: കോങ്ങാട് ചെറായയിലെ ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു. ഇന്ന് രാവിലെ ക്വാറിക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരിപ്പും കണ്ട നാട്ടുകാരാണ് പൊലിസിനേയും അഗ്നിരക്ഷാസേനയേയും അറിയിച്ചത്. വിവരം ലഭിച്ചപ്രകാരം സ്ഥലത്തെത്തിയ കോങ്ങാട് അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഏഴേമുക്കാലോടെ തിരച്ചില്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയിലെ കുളത്തില്‍ എഴുപത് അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. പാതാളക്കരണ്ടി പോലുള്ള സംവിധാനം ഉപയോഗിച്ചാണ് തിരച്ചില്‍. മണിക്കൂറുകള്‍ കഴിഞ്ഞും ഫലമുണ്ടാകാതായതോടെ അഗ്നിരക്ഷാസേന സ്‌കൂബാ ടീമിന്റെ സഹായം തേടുകയും പത്ത് മണിയോടെ ഇവര്‍ സ്ഥലത്തെത്തുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കോങ്ങാട് പൊലിസും സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post