മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ആളെ മണ്ണാർക്കാട് പൊലിസ് അറസ്റ്റുചെയ്തു.

 


മണ്ണാർക്കാട്: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ആളെ മണ്ണാർക്കാട് പൊലിസ് അറസ്റ്റുചെയ്തു.

പയ്യനെടം വെള്ളപ്പാടം വെള്ളപ്പാടത്ത് വീട്ടിൽ ബാബു (34)നെയാണ് ഇൻസ്പെക്ടർ ഇ.ആർ.

ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്ത‌ത്. വെള്ളി യാഴ്ചയാണ് സംഭവം.

പ്രദേശവാസിയായ ജോമോൻ എന്ന യുവാവിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജോമോൻ സ്വകാര്യ ആശുപത്രിയിൽ

ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുക്കുകയും ബാബുവിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ ടി.വി. ഋഷിപ്രസാദ്, എ.എസ്.ഐ. പി.കെ. ശ്യാംകുമാർ, സീനിയർ സിവിൽ പൊലി സ്ഓഫിസർ എം. അനിൽ കുമാർ, കെ.വിനോദ്കുമാർ എന്നിവരും അന്വേഷണ

സംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post