സംഗീത സംവിധായകന്‍ ഹരികുമാര്‍ ഹരേറാം പിന്നണി ഗാനരംഗത്തേക്ക്.സ്വരത്തിലെ ഗാനങ്ങള്‍ ഏറ്റെടുത്ത് സംഗീത പ്രേമികള്‍

 


കൊച്ചി:ജോയി മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രേക്ഷക ശ്രദ്ധയോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'സ്വരം എന്ന ചിത്രത്തിലൂടെ യുവ സംഗീത സംവിധായകനായ ഹരികുമാര്‍ ഹരേറാം പിന്നണി ഗാനരംഗത്തേക്കും കടന്നു.ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഹരികുമാര്‍ ഹരേറാം രണ്ട് ഗാനങ്ങളാണ് സ്വരത്തില്‍ ആലപിച്ചിട്ടുള്ളത്.ഷാര ഗിരീഷും ചേര്‍ന്ന് ഹരികുമാര്‍ ആലപിച്ച ആകാശമേലാപ്പില്‍ എന്ന പ്രണയഗാനം സംഗീതപ്രേമികള്‍ക്ക് ഹരമായി. കൂടാതെ താളശ്രുതി എന്ന സെമിക്ലാസിക് ഗാനവും ശ്രദ്ധേയമായിട്ടുണ്ട്. മലയാളത്തിന് പുറമെ 'ദി ബ്ലാക്ക് മൂണ്‍, ഡെയ്ഞ്ചര്‍ സോണ്‍ തുടങ്ങി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഹരികുമാര്‍ പിന്നണി പാടിക്കഴിഞ്ഞു. സംഗീതത്തിനും ആലാപനത്തിനും പുറമെ ഗാനരചനയിലും ഹരികുമാര്‍ ഹരേറാം പ്രതിഭ തെളിയിച്ചുകഴിഞ്ഞു.

എ പി നളിനന്‍റെ തിരക്കഥയില്‍ നിഖില്‍ മാധവ് സംവിധാനം ചെയ്ത ചിത്രമാണ് സ്വരം.രണ്ട് സംഗീത സംവിധായകരുള്ള ഈ ചിത്രത്തില്‍ എ പി നളിനന്‍,പ്രമോദ് വെള്ളച്ചാല്‍ എന്നിവര്‍ രചിച്ച മൂന്ന് ഗാനങ്ങള്‍ക്കാണ് ഹരികുമാര്‍ സംഗീതം നിര്‍വ്വഹിച്ചത്.മലയാളം, തമിഴ്,തെലുങ്ക് തുടങ്ങി 12 ചിത്രങ്ങളില്‍ ഹരികുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.2017 ല്‍ സഖാവിന്‍റെ പ്രിയസഖി എന്ന ചിത്രത്തിലൂടെയാണ് ഹരികുമാര്‍ ഹരേറാം സിനിമയിലേക്ക് എത്തുന്നത്.

Post a Comment

Previous Post Next Post