കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കരിമ്പ യൂണിറ്റ് കുടുംബമേള നടത്തി

 


കല്ലടിക്കോട്:'നാം ഒരു കുടുംബം' എന്ന പേരിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കരിമ്പ സി എസ് ആർ ഹാളിൽ നടത്തിയ കരിമ്പ യൂണിറ്റ് കുടുംബമേള സാഹിത്യകാരി ബിന്ദു പി.മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.സി.ജയപ്രകാശ് അധ്യക്ഷനായി. സന്തോഷ മുഖരിതമായി തന്നെ ജീവിക്കാൻ,മുതിർന്ന പൗരന്മാർക്ക് കഴിയണം.ഏകാന്തത നിറഞ്ഞ വീട്ടകങ്ങളിലെ മൂകതയിൽ മാറ്റം വേണം.പ്രായമായി ഇനി ഒതുങ്ങി കൂടി കഴിയാം എന്ന ചിന്ത മാറ്റി ജീവിതത്തിന്റെ ഓരോ നല്ല അവസരങ്ങളെയും പുഞ്ചിരിയോടെ സമീപിക്കാനാവണം, കുടുംബമേളയിൽ സംസാരിച്ചവർ പറഞ്ഞു.പാട്ടു പാടിയും,മാർഗംകളി തുടങ്ങിയ കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, പ്രായം ഒന്നിനും തടസമല്ലെന്നും അത് വെറും നമ്പർ മാത്രമാണെന്നും അവർ തെളിയിച്ചു.മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണൻകുട്ടി,വാർഡ് മെമ്പർ കെ.മോഹൻദാസ്, തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി എൻ.ബിന്ദു രാജ് സ്വാഗതവും യൂണിറ്റ് പ്രവർത്തകസമിതി അംഗം കെബി ജയകുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post