മണ്ണാർക്കാട്:ഹിമാലയ പാതകളുടെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും വൈവിധ്യം വായനക്കാരിലെത്തിച്ച 'കുവാരി പാസ്' എന്ന യാത്ര വിവരണ ഗ്രന്ഥം എഴുതിയ സാം ഗ് മ കുട്ടൻ എന്ന പർവ്വത സഞ്ചാരിയെയും,അപ്പുവിൻ്റെ അമ്മ,സഖാവ് നാരായണി,തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മനോഹറിനെയും, മണ്ണാർക്കാട് നജാത്ത് ആർട്സ് & സയൻസ് കോളേജിൽ നടന്ന പരിപാടിയിൽ ആദരിച്ചു.മലയാളം ഗ്ലോബൽ എന്റർടൈൻമെന്റ് സംഘടിപ്പിച്ച പരിപാടി കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.മുഹമ്മദ് അലി അധ്യക്ഷനായി. ഏറ്റവും ദൈർഘ്യമേറിയതും, ദുർഘടവുമായ അനേകം സാഹസിക യാത്രകൾ നടത്തിയ,ഇതിഹാസഭൂമിയായ ഹിമാലയ മലനിരകളിലേക്ക് ഒറ്റയ്ക്ക് കയറിയ വനിതയാണ് ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിനിയായ സാംഗ്മ കുട്ടൻ. നിരവധി സന്ദേശാത്മക ചെറുചിത്രങ്ങൾ ആവിഷ്കരിച്ച സംവിധായകനും പുസ്തകപ്രസാധകനുമാണ് കെ.ജി.ജോർജ് സ്മാരക പുരസ്കാരം നേടിയ മിഥുൻ മനോഹർ. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ്‌ലം,ഹംസ.കെ.യു,സുധാകരൻ.വി,ഫസീഹുൽ ഇർഫാൻ.കെ,നസീമ.എം,മുഹമ്മദ് ഷാക്കിർ,മുഫ് ലിഹ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ സംസാരിച്ചു.സമദ് കല്ലടിക്കോട് സ്വാഗതവും ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു
Post a Comment