കല്ലടിക്കോട് കരിമ്പയിൽ രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചനിലയിൽ

 

കല്ലടിക്കോട്: കരിമ്പ മരുതംകാട് പഴയ സ്കൂളിന് സമീപം രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചനിലയിൽ.മരുതംകാട് വീട്ടിൽ പരേതയായ തങ്കയുടെ മകൻ ബിനു (42), ബിനുവിൻ്റെ അയൽവാസി മരുതംകാട് കളപ്പുരയ്ക്കൽ ഷൈലയുടെ മകൻ നിധിൻ (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്  മൂന്ന് മണിയോടെയായിരുന്നു സംഭവം.റോഡിലാണ് ബിനുവിൻ്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടൻതോക്കുമുണ്ടായിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെത്തിയത്. റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിൽ ഒരാൾ ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. 

Post a Comment

Previous Post Next Post