പട്ടാമ്പി:പന്തിരുകുല പുരാവൃത്തത്തിലെ നാറാണത്ത് ഭ്രാന്തൻ്റെ സ്മരണകളുണർത്തി രായിരനെല്ലൂർ മലകയറ്റം ഈ മാസം 18ന് നടക്കും.മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടുവട്ടത്ത് യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസിൽദാർ,പഞ്ചായത്ത് സെക്രട്ടറിമാർ,പോലീസ്,ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ,നാട്ടുകാർ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പോലീസ്,ആരോഗ്യ വകുപ്പ്, അഗ്നിശമന സേന,തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെ സേവനം ഉറപ്പാക്കാൻ തീരുമാനമായി.മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾ മലമുകളിലും, മധ്യഭാഗത്തും,അടിവാരങ്ങളിലും ഒരുക്കാനും മാലിന്യമുക്ത പ്രവർത്തനങ്ങൾ നടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും തീരുമാനിച്ചു. തഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.
Post a Comment