
മണ്ണാർക്കാട്:മണ്ണാർക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷനില്‍ ഈ വർഷത്തെ ഓണാഘോഷം നാളെ നടക്കും. വിവിധതരം കലാപരിപാടികളും ഓണപ്പൂക്കളം മത്സരങ്ങളും ഇന്‍സ്റ്റിറ്റിയൂഷനിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഉണ്ടാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അതി വിപുലമായ രീതിയിലാണ് ഓണാഘോഷം വിദ്യാർത്ഥികൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ഓണാഘോഷ പരിപാടികൾക്കായുള്ള യോഗം ചേരലും,"അർമാദം 2k25" ലോഗോ പ്രദർശനവും നടന്നിരുന്നു. ഓണം ആഘോഷത്തിന്റെ ഭാഗമായി വിവിധതരം നിറങ്ങളില്ല പൂക്കൾ കൊണ്ട് ഒരുക്കുന്ന നിരവധി പൂക്കളങ്ങളാണ് ഓണം ആഘോഷം ദിവസം വിദ്യാർത്ഥികൾ ഒരുക്കുന്നത്.ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവകാലമായ ഓണം നാട്ടിലും വീട്ടിലും എന്നില്ല ഒട്ടനവധി ഇടങ്ങളിൽ ആഘോഷിക്കുന്നു. ഈ ഓണക്കാലം എല്ലാവർക്കും ഒരു നല്ലൊരു ഉത്സവമായി ഓർമ്മയിൽ നിലനിൽക്കട്ടെ എന്നും ഓണം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു എന്നും ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷനിലെ പ്രധാന അധ്യാപകൻ പ്രമോദ് കെ ജനാർദ്ദനൻ പറഞ്ഞു.ഇന്‍സ്റ്റിറ്റിയൂഷനിലെ ഓണം ആഘോഷം പൊതുനിരത്തിൽ ഉണ്ടാവാൻ പാടില്ല എന്നും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് സ്ഥാപനം.
Post a Comment