വിജയികൾക്കുള്ള അനുമോദന സദസ്സ് ഡോ.പി.സരിൻ ഉദ്ഘാടനം ചെയ്തു

 


കരിമ്പ:2024-25 വർഷത്തിലെ എസ്എസ്എൽസി,പ്ലസ് ടു,എൽഎസ്എസ്,യുഎസ്എസ് വിജയികൾക്കുള്ള അനുമോദന സദസ്സ് നടത്തി.കരിമ്പ നീലഗിരി ഓഡിറ്റോറിയത്തിൽ സിപിഐഎം ഇടക്കുറുശ്ശി നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റികൾ സംഘടിപ്പിച്ച അനുമോദന സദസ്സ് കേരള സർക്കാർ വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി.സരിൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി അധ്യക്ഷനായി.വിദ്യാഭ്യാസ തൊഴിൽ മേഖലയിലെ അനന്തമായ സാധ്യതകളെ തൊട്ടറിയാൻ ആധുനിക സാമൂഹിക, ശാസ്ത്ര,സാങ്കേതിക വഴികൾ കൂടി സമർത്ഥമായി അവലംബിക്കണം.അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ സാഹചര്യത്തിനനുസരിച്ച് വിദ്യാർത്ഥികളെയും യുവജനങ്ങളേയും മാറ്റിയെടുക്കുകയെന്ന വലിയ ദൗത്യമാണ് രക്ഷിതാക്കളും സമൂഹവും ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,സിപിഐ(എം) കരിമ്പ ലോക്കൽ സെക്രട്ടറി സി.പി.സജി,ഗ്രാമപഞ്ചായത്ത് അംഗം ജയാവിജയൻ,ജിമ്മി മാത്യു തുടങ്ങിയവർ സംസാരിച്ചു.ഷമീർ.എൻ.എ സ്വാഗതവും,രാധിക നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post