ശ്രീകൃഷ്ണപുരം:തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായിരുന്ന ശ്രീകൃഷ്ണപുരം ശിവശങ്കരൻ മാസ്റ്ററുടെ സ്മരണക്കായി "ശിവകരം" എന്നപേരിൽ അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.2025 ആഗസ്റ്റ് 24 ഞായറാഴ്ച ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് അവസരം.വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റൊയും സർട്ടിഫിക്കറ്റും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പി കെ ഗംഗാധരൻ മാസ്റ്റർ ചെയർമാനായും ടി കെ വിബിൻനാഥ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.യോഗത്തിൽ പി ഗോപാലകൃഷ്ണൻ, പി ബി ഹരിദാസ്, രാജീവ് ശ്രീചിത്ര, എ പി കേലു, മോഹനൻ വില്ലത്ത്, പി ബാലസുബ്രഹ്മണ്യൻ, അരുൺ പൊട്ടിരായിൽ, സി ഗോപാലകൃഷ്ണൻ, അനിൽകുമാർ, രജേഷ് എന്നിവർ സംസാരിച്ചു.വിശദ വിവരങ്ങൾക്ക് 9447227451, 9656740470 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Post a Comment