കേരള സ്റ്റേറ്റ് റൂട്രോണിക്സ് ലോജിസ്റ്റിക്സ് ഫ്ലയർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറും നടത്തി

 


പാലക്കാട്‌:കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഔദ്യോഗിക പരിശീലന കേന്ദ്രം നടത്തുന്ന ലോജിസ്റ്റിക്സ് ഫ്ലയർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളുടെ ഉദ്ഘാടനം മുൻ എം എൽ എ സി.ടി.കൃഷ്ണൻ നിർവഹിച്ചു.വടക്കഞ്ചേരി പഞ്ചായത്ത്‌ കല്യാണ മണ്ഡപത്തിൽ നടത്തിയ വിദ്യാഭ്യാസ-വൈജ്ഞാനിക സമ്മേളനത്തിൽ സെന്റർ ഡയറക്ടർ മുബാറക് മാസ്റ്റർ ആമുഖഭാഷണം നടത്തി. മുൻ ഹെൽത്ത്‌ ഓഡിറ്റ് ഓഫീസർ സഗീർ അധ്യക്ഷനായി.ഗഫൂർ സംസാരിച്ചു.നാമമാത്ര ചെലവിൽ പഠനം പൂർത്തിയാക്കാവുന്ന ലോജിസ്റ്റിക്സ്,ഹെൽത്ത്‌, ഇഗ്നോ,ജർമൻ ലാംഗ്വേജ്, ഇ_വിദ്യ,ഡി ഇ സി ഇ കോഴ്സുകളെക്കുറിച്ച്,അധ്യാപികമാരായ രജനി, ഷിറിൻ,മാലതി,ശ്രീജ എന്നിവർ പദ്ധതി വിശദീകരണം നടത്തി. പങ്കെടുത്ത എല്ലാവർക്കും ഒരു ഇ-വിദ്യ കോഴ്സ് സൗജന്യമായി രജിസ്റ്റർ ചെയ്തു.ജില്ലയിലെ വിവിധ കോളേജുകളിലെ എൻ എസ് എസ്,സ്കൗട്ട്, ജെ ആർ സി വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.എം എസ് സി,എം കോം, എം ബി എ,എം സി എ, എം എസ് ഡബ്ല്യൂ,എം എ, ബി എസ് സി, ബി കോം, ബി ബി എ,ബി സി എ,ബി എസ് ഡബ്ല്യൂ,ബി എ ആകെ 85 കോഴ്‌സുകളും, ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ 500 ലധികം കോഴ്സുകളും, ലോജിസ്റ്റിക്സ് മേഖലയിൽ 12 കോഴ്സുകളും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 6 കോഴ്സുകളും ജർമൻ ഭാഷ കോഴ്‌സുകളിൽ 9 കോഴ്സുകളും സർക്കാർ ഫീസിൽ തന്നെ ലഭ്യമാണ്.അറുന്നൂറിലധികം തുല്യത-വിദൂര പഠന കോഴ്‌സുകളുടെ ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമാണ് വടക്കഞ്ചേരി എമിനന്റ് ഓപൺ സ്കൂൾ.പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ പ്രായം ഒരു തടസ്സമേയല്ല.വിവിധ പ്രായക്കാരായ ധാരാളംപേർ ഈ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ പഠനം പുനരാരംഭിച്ചവരായുണ്ട്. എസ് എസ് എൽ സി യോ,അല്ലെങ്കിൽ പ്ലസ് ടു പഠനമോ പൂർത്തിയാക്കിയവർക്ക് തൊഴിൽ നേടാനും ചെയ്യുന്ന തൊഴിലിൽ ഉയർന്ന കൂടുതൽ പദവി നേടാനും സഹായിക്കുന്ന നിരവധി കോഴ്സുകളുണ്ട്.ആറു മാസം മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ള ഇത്തരം പ്രോഗ്രാമുകൾ കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കാൻ എല്ലാവിധ ഗൈഡൻസും ഈ സെന്ററിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്: +91 94975 53568

Post a Comment

Previous Post Next Post