പുതുമയാർന്ന രചനകളും വേറിട്ട സംവിധാനവുമായി രവി തൈക്കാടിന്റെ നാടകയാത്രക്ക് നാലര പതിറ്റാണ്ട്


 

പാലക്കാട്‌:മലയാള നാടക ചരിത്ര ഭൂമികയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത പെരുമയുള്ള പേരാണ് രവി തൈക്കാട്.കലാ വൈവിധ്യത്തിന്റെ അരങ്ങിൽ കേരളത്തിനകത്തും പുറത്തും സജീവ സാന്നിധ്യമായ വ്യക്തിത്വം.രവിയെ വേറിട്ടുനിർത്തുന്നത് അദ്ദേഹം പ്രകടിപ്പിച്ച ഉന്നതമായ കലാ ബോധവും സുവ്യക്തമായ കാഴ്ചപ്പാടുമാണ്.രവി രചനയും സംവിധാനവും നിർവഹിച്ച

'രാരിച്ചനും പറയാനുണ്ട്' എന്ന

ഏകപാത്രനാടകമാണ് ഇപ്പോൾ കാണികൾക്ക് മുമ്പിലുള്ളത്.കേരളത്തിൽ നാടകാദി കലകൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലം മുതൽ,നാലു പതിറ്റാണ്ട് മുമ്പ് അരങ്ങിലും അണിയറയിലും സജീവമായ വ്യക്തിയാണ്.

കലാ വൈവിധ്യത്തിന്റെ പേരിൽ നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും രവി നേടിയിട്ടുണ്ട്.ചെറുതും വലുതുമായ ഇരുന്നൂറുനാടകങ്ങൾ എഴുതി.നാടകത്തിന്റെ ആശയ വൈവിധ്യങ്ങൾ

ബഹുമുഖ മാധ്യമങ്ങളിലൂടെ പ്രവാസികൾക്കും പുതു തലമുറക്കും പകർന്നു. നാടകം എന്ന നടപ്പാതയിലൂടെ ഏകാന്തനായി നടന്നാണ് മലയാളി ഉള്ള മറ്റു ഇടങ്ങളിലേക്കും അവരുടെ പ്രബുദ്ധതയിലേക്കും രവി എത്തിയത്.കൊൽക്കത്തയിലും മറ്റും ഗ്രാമാന്തരങ്ങൾതോറും കലാകൂട്ടങ്ങളിലൂടെ നാടകമാധ്യമത്തെ ജനകീയവും സക്രിയ വുമാക്കി.അരങ്ങിനെയും അണിയറയെയും കുടുംബിനികളെയും വയോജനങ്ങളെയും 

കലാവതരണത്തിലേക്ക് പരിശീലിപ്പിച്ചെടുത്തു. ബഹു ജനങ്ങളുടെ പൊതുബോധത്തെയും മത നിരപേക്ഷ കാഴ്ചപ്പാടിനെയും രൂപീകരിക്കുന്നതിന് നാടകം പോലുള്ള കലാരൂപത്തിന്റെ ശക്തിയും തനിമയും അദ്ദേഹം തിരിച്ചറിഞ്ഞു. ലോകത്ത് എവിടെ കഴിയുന്നവരെയും മലയാളത്തിന്റെ സാംസ്കാരികജീവിതത്തെയും നാടകകലയെയും,സർഗ വികാസത്തെയും രേഖപ്പെടുത്തുന്ന ഒന്നായി നാടകത്തെ സമീപിച്ചു.    അഭിനേതാവ്,നാടകരചയിതാവ്,കലാസംവിധായൻ,ചമയവിദഗ്ധൻ,നാടകസംഘാടകൻ,തുടങ്ങിയ ഓരോ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് നാടകസംവിധായകനായത്.നാടകത്തിന്റെ 

തെറാപ്പി സാധ്യത തിരിച്ചറിഞ്ഞ കലാകാരനുമാണ്.ബധിരമൂക വിദ്യാർത്ഥികളുടെ ആശയ വിനിമയം മെച്ചപ്പെടുത്തി

സ്പീച്ച് തെറാപ്പിയായും,

ഭിന്നശേഷിയുളള കുട്ടികളുടെ ശാരീരിക-മാനസിക ഉണർവ്വിലേക്കും കൊണ്ടുവരാൻ  

'നാടക തെറാപ്പിയുടെ സാദ്ധ്യതകൾ ബോധ്യപ്പെടുത്തിയേ ടത്തു നിന്നാണ്

രവി തൈക്കാടിനെ പലരും അറിയുന്നത്.

ബുദ്ധിമാന്ദ്യം,ഓട്ടിസം,

സെറിബ്രൽ പാൾസി,

ഡൗൺസിംഡ്രാം അവസ്ഥയിലുളളവർക്ക് തിയ്യേറ്റർ തെറാപ്പിയുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റിക്ക് 

ഒരു സ്ഥാപനം ഒരുക്കുകയും അവരുടെ നാടകാവതരണങ്ങൾക്ക് പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വേദിയൊരുക്കുകയും ചെയ്തു.'ചിത്രീകരണം'

എന്ന പേരിൽ 

ബധിര-മൂക വിദ്യാർഥികൾക്ക് സംസ്ഥാന തലത്തിൽ നടത്തിയിരുന്ന 

മത്സരം,പരിപൂർണ്ണമായ

നാടകമാക്കി മാറ്റാൻ 

രവി തൈക്കാടിന്റെ വിവിധ നാടകങ്ങൾക്കായി.

ഇത്തരത്തിൽ മുപ്പത് നാടകങ്ങൾ 

2003 മുതൽ ഒരുക്കുകയും 'എ' ഗ്രേഡോടെ പതിനെട്ട് തവണ മികച്ച നാടകം നടൻ,നടി തുടങ്ങിയ അംഗീകാരങ്ങൾ നേടാനും സാധിച്ചത്

വലിയ അംഗീകാരമാണ്.

വിദേശ രാജ്യങ്ങളിൽ നടക്കുന്ന നാടകതെറാപ്പിയെക്കുറിച്ച് മനസ്സിലാക്കുകയും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഡ്രാമതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ 

'റീഡ്' എന്ന തിയ്യേറ്റർ ആർട്സ് സെന്റർ പാലക്കാട്,മലപ്പുറം കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു.

എച്ച് ഐ വി-എയ്ഡ്സ് അവസ്ഥയിലുളളവർക്ക് സാന്ത്വന-നാടക ക്യാമ്പുകളൊരുക്കി.

കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ എച്ച് ഐ വി-എയ്ഡ്സ് ബോധവത്കരണ നാടകങ്ങൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ അവതരിപ്പിച്ചു.

ആയിരത്തിലധികം തെരുവുകളിലൂടെ എയ്ഡ്സ് ബോധവത്കരണ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്കൂൾ യുവജനോത്സവ നാടകങ്ങളിലും,

അമേച്വർ നാടകങ്ങളിലും രചനയും സംവിധാനവുമായി സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്.

ഇതിനകം അഞ്ച് നാടക പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അട്ടപ്പാടി,വാളയാർ,

ദേശാടനത്തിനിറങ്ങിയ സീതപക്ഷികൾ,

അഞ്ചുവിളക്ക് പറഞ്ഞ കഥ,കല്ലടിക്കോടൻ കരിനീലി,

ഞാൻ ട്രാൻസ്മെൻ,

ബ്ളാക്ക് വാഗൺ,

ഡെത്ത്,

മുഖംമൂടി,

സൈരന്ധ്രിയിലേക്കൊരു യാത്ര,ഡെത്ത് പെന്റുലം,

ഭൂതക്കളം 

തുടങ്ങിയ നാടകങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി വിജയിച്ചവയാണ്.

കൊൽക്കത്തയിലെ വിവിധ മലയാളി സമാജങ്ങൾക്കുവേണ്ടി

സ്വർണ്ണമരം,

സന്താൾ ഹുൽ,

ചെമ്പഴന്തിയിലെ ജ്ഞാനതേജസ്സ്,

ഒരു കുപ്രസിദ്ധ ഗ്രാമം എന്നി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പിന്നോട്ട് നടക്കുന്ന 

രണ്ടു കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിച്ച് രംഗവിസ്മയം തീർത്ത 'കുഴിയാനപ്പറവകൾ' നാടകലോകത്ത് തന്നെ വ്യത്യസ്തവും പുതുമയുമുളള നാടകമായിരുന്നു.

   'രാരിച്ചനും പറയാനുണ്ട്'

എന്ന ഏകപാത്ര നാടകമാണ് ഇപ്പോൾ രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ചുവരുന്നത്.

പാലക്കാടിന്റെ ചരിത്രം പറയുന്ന നൂറോളം അഭിനേതാക്കളുളള മെഗാ നാടകത്തിന്റെ പണിപ്പുരയിലാണ് രവി തൈക്കാടിപ്പോൾ.

നാടകത്തോടൊപ്പം ടെലിഫിലിം രംഗത്തും ശ്രദ്ധേയാണ് രവി തൈക്കാട്.പത്തിലധികം

ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ

'ആത്മന',ബോർഡർ ലൈൻ ഹ്രസ്വചിത്രങ്ങളുടെ രചയിതാവും സംവിധായകനുമാണ്.

പാലക്കാട് കല്പാത്തിയിലാണ് കുടുംബ സമേതം താമസം.

'റൈറ്റ് വിഷൻ' എന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ സംരംഭവുമുണ്ട്. 

നാല്പത്തിയഞ്ചു

വർഷത്തിന്റെ നാടകാനുഭവങ്ങളുടെ സംതൃപ്തനിറവിൽ, 

പുതുമായാർന്ന രചനകളും സംവിധാനവുമായി ഊർജ്ജസ്വലമായി തന്നെ മുന്നേറുകയാണ് രവി തൈക്കാട്.

Post a Comment

Previous Post Next Post