എടത്തനാട്ടുകര: മുണ്ടക്കുന്ന് ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനം ഏറാടൻ അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മേഖലാ സെക്രട്ടറി എം അമീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങിയവയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും മൊമെന്റോ നൽകി ആദരിച്ചു.ഉയർന്ന ജോലി എന്ന ലക്ഷ്യത്തോടൊപ്പംസമൂഹത്തിൽ നല്ല പൗരന്മാരായി വളരുവാനും വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് അനുമോദന ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എം ജിനേഷ് സൂചിപ്പിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി ടി മുരളീധരൻ മാഷ്, സി യൂനസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ഷിഹാബ്, ജാഫർ, കെ ഗഫൂർ , ബ്രാഞ്ച് അംഗങ്ങളായ ടി സുരേഷ്, പി സജീഷ്, എം പി കൃഷ്ണദാസ്, പി അഖിൽ, ടി അഭിൽ രാജ്, എൻ രാധാകൃഷ്ണൻ മാഷ്, തുടങ്ങിയവർ സന്നിഹിതരായി.പുതിയ ഭാരവാഹികൾ സെക്രട്ടറി: എം ജംഷീർ, പ്രസിഡണ്ട്: ഇ അബ്ദുൽസലാം, വൈസ് പ്രസിഡണ്ട്: ടി വിവേക്,ജോയിന്റ് സെക്രട്ടറി :നിഷാദ് പി
Post a Comment