കേരള ചാരിറ്റി ഫൗണ്ടേഷൻ ഇസ്വയുമായി സഹകരിച്ച് ഉല്ലാസം-2025 ഭിന്നശേഷി സൗഹൃദ സമ്പൂർണ്ണ കുടുംബ സംഗമം നടത്തി


മലപ്പുറം:കേരള ചാരിറ്റി ഫൗണ്ടേഷൻ ഉല്ലാസം-2025 എന്ന പേരിൽ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. കൊണ്ടോട്ടി എക്കാപറമ്പ് മർകസ് ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമവും കലാപരിപാടികളും ഇസ്സ്വാ ചെയർമാൻ അഷ്‌റഫ്‌ നെൻടോളി ഉദ്ഘാടനം ചെയ്തു.അബു വെങ്ങമണ്ണിൽ അധ്യക്ഷനായി. ഭിന്നശേഷി എന്ന വാക്കിന്റെ അർത്ഥം തന്നെ വിഭിന്ന ശേഷിയുള്ളവർ എന്നാണ്.സഹതാപത്തേക്കാൾ അഭിമാനകരമായ നിലനിൽപ്പാണ്‌ ഓരോ ഭിന്നശേഷിക്കാരും ആഗ്രഹിക്കുന്നത്.പിന്തുണയും കരുതലും നൽകി അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്.കലയിലും സാഹിത്യത്തിലും സാമൂഹ്യരംഗത്തും ഇടപെടലുകൾ നടത്തുന്നവരാണ് അവർ. ഭിന്നമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് അതിജീവനം കൈവരിക്കാൻ അവരെ ഒപ്പം ചേർത്ത് നിർത്താൻ നമ്മുടെ സമൂഹം ബാധ്യതപ്പെട്ടിരിക്കുന്നതായി,പ്രസംഗകർ ഉദ്ബോധിപ്പിച്ചു.കുട്ടികളും മുതിർന്നവരുമെല്ലാം പാടിയും കേട്ടും വിവിധ കലാവതരണം നടത്തിയും സ്നേഹ സംഗമം ആസ്വദിച്ചു.തനിച്ചല്ല,സ്നേഹമുള്ളവർ കൂടെയുണ്ട് എന്നത് അടിവരയിടുന്നതായിരുന്നു ഉല്ലാസം-2025.വിവിധ മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഉല്ലാസം സംഗമവും കലാ പരിപാടികളും വർണ്ണാഭമായി.കെ സി എഫ് ചെയർമാൻ അബ്ദുറസാഖ് മാളിയേക്കൽ ആമുഖഭാഷണം നടത്തി.ഗായകരായ നിസാർ വടകര,മുജീബ് അരീക്കോട്,ബഷീർ വേങ്ങര എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ കലാപരിപാടികൾ. അസീസ് മഞ്ചേരി,ബഷീർ പറശ്ശേരി,സെയ്‌തലവി പൊറ്റമ്മൽ, സെയ്‌താലിക്കുട്ടി. ഷമീർ എടപ്പാൾ,അംബിക മാറാക്കര,അസീസ് കളത്തിങ്ങൽ,സാഹിന ടീച്ചർ,സുബൈർ കൽപകഞ്ചേരി,മുസ്തഫ കൊണ്ടോട്ടി,കെ കെ എം എ ജബ്ബാർ മാസ്റ്റർ,സുബൈദ കോട്ടപ്പുറം,യൂസുഫ്.വി.പി,സജിത്ത് കാരക്കുളം,ശ്രീധരൻ അട്ടപ്പാടി,പ്രസന്ന കൊട്ടാരക്കര,സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.ഷമീന ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post