മണ്ണാർക്കാട്:രോഗ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകർ ജനകീയ സഹകരണം അഭ്യർത്ഥിക്കുന്ന വേളയിൽ,കുമരംപുത്തൂർ പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോണിലെ 100 കുടുംബങ്ങൾക്ക് 500 രൂപ വീതം നൽകി ഹയ ഹൈപ്പർ മാർക്കറ്റ് ഉടമ മനച്ചിതൊടി മൊയ്തു.കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനീത, ഉഷ,സിദ്ധീഖ്,ഷരീഫ് എന്നിവരുടെ സഹായത്തോടെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സാധ്യമായ ധനസഹായം നാലു വാർഡുകളിലായി എത്തിച്ചതെന്നും,വളർന്നു വരുന്ന തലമുറയിൽ കരുതലും കരുണയും പ്രോത്സാഹിപ്പിക്കുന്നതിനായി പേരമക്കളാണ് സഹായ വിതരണം നടത്തിയതെന്നും മൊയ്തു പറഞ്ഞു.രോഗവ്യാപനം തടയുന്നതിന് മണ്ണാർക്കാട് താലൂക്കിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്.ജനകീയ സഹകരണത്തോടെ മാത്രമെ ഇത്തരം മഹാമാരികളെ അതിജീവിക്കാനാകൂ എന്ന് സഹായ വിതരണ ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു
Post a Comment