റാങ്ക് ജേതാവ് ഹിന സയാനെ ആദരിച്ചു

 

പാലക്കാട്‌:കാലിക്കറ്റ്  ഗവൺമെൻ്റ് ലോ കോളേജ് ബി.ബി.എ, എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ 8-ാം റാങ്കും നേടിയ 32-ാം വാർഡ് ഭാരത് നഗർ അറക്കൽ ഹൗസിലെ ഹിന സയാന് വെൽഫെയർ പാർട്ടി പുതുപ്പളളിത്തെരുവ് യൂനിറ്റിൻ്റെ ഉപഹാരം വാർഡ് കൗൺസിലർ എം.സുലൈമാൻ കൈമാറി.മണ്ഡലം പ്രസിഡണ്ട് എം.കാജാഹുസൈൻ, റിയാസ് അലി എന്നിവർ ആശംസകൾ നേർന്നു.മാതാവ് ജസീന ടീച്ചർ (ഗവ. ഹൈസ്ക്കൂൾ. വെണ്ണക്കര)പിതാവ് ഷഫീഖ് (കുവൈറ്റ്).സഹോദരങ്ങൾ: അദ്നാൻ അറക്കൽ, ഹൈഫ ഐൻ

Post a Comment

Previous Post Next Post