കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയിൽ നിന്നും പാലക്കയത്തേക്ക് ഉള്ള റോഡിലെ പാലത്തിൽ മഴക്കാലത്ത് യാത്രാക്ലേശം. കാഞ്ഞിരപ്പുഴ ഡാം അണക്കെട്ടിനു താഴെയുള്ള പാലത്തിലെ വെള്ളക്കെട്ടാണ് ദുരിതമാകുന്നത്. റോഡിന്റെ ഇരുവശത്തും അഴുക്കുചാൽ ഇല്ലാത്തതിനാൽ പിച്ചളമുണ്ട റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് പാലത്തിൽ എത്തുന്നത്. മുൻപുണ്ടായിരുന്ന ചപ്പാത്ത് തകർന്നതോടെയാണ് പാലം നിർമ്മിച്ചത്. താൽക്കാലികമായി എങ്കിലും ഡ്രെയ്നേജ് നിർമ്മിച്ചു വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളും കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാലം വഴി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങളും കടന്നുപോകുമ്പോൾ വാഹനങ്ങൾ ചെളി തെറിപ്പിച്ച് പോകുന്നു എന്നും പരാതി ഉയരുന്നു. എന്നാൽ പ്രദേശത്തു പുതിയ പാലം നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു.
കാഞ്ഞിരപ്പുഴ പാലത്തിൽ മഴക്കാലത്ത് യാത്രാക്ലേശം
The present
0
Post a Comment