മണ്ണാർക്കാട്:ബ്രൗൺ ഷുഗറും കഞ്ചാവുമായി ആസ്സാം സ്വദേശിയെ എക്സൈസ് പിടികൂടി. കുമരംപുത്തൂർ വട്ടമ്പലത്തുനിന്നുമാണ് വീട്ടിലെ റൂമിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തത്.എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലഭിച്ച പരിശോധനനയിലാണ് വില്പനക്കായി എത്തിച്ച 15ഗ്രാം ബ്രൗൺ ഷുകറും 10ഗ്രാം കഞ്ചാവും പിടിച്ചത്.ആസ്സാം സ്വദേശി മന്നാസലി( 29 )നെയാണ് എക്സൈസ് സംഘം പിടികൂടിയത്.വട്ടാമ്പലത്ത് നാലകത്ത് അബ്ദുൽ ഖാദറിന്റെ വാടക കെട്ടിടത്തിൽ മന്നാസും കുടുംബവും നാലുമാസമായി താമസം തുടങ്ങിയിട്ട് എന്ന് എക്സൈസ് പറഞ്ഞു.മണ്ണാർക്കാട് വില്പന നടത്തിയതായും എക്സ്സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ അഷ്‌റഫ് പറഞ്ഞു.എക്സ്സൈസ് ഇൻസ്‌പെക്ടർ അബ്‌ദുൾ അഷ്‌റഫ്, അസിസ്റ്റന്റ് എസ് ഐ വിനോദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിൽ, അശ്വന്ത്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ലിസി, ഡ്രൈവർ വിഷ്ണു എന്നിവർ എക്സ്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ബ്രൗൺ ഷുഗറും കഞ്ചാവുമായി ആസ്സാം സ്വദേശിയെ എക്സൈസ് പിടികൂടി
The present
0
Post a Comment