ദേശീയ ഡെങ്കിപ്പനി ദിനം: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, ബോധവൽക്കരണ റാലിയും സെമിനാറും നടത്തി

 

കല്ലടിക്കോട് :കരിമ്പ  ഗ്രാമപഞ്ചായത്തിന്റെയും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.മാപ്പിള സ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.റാലിയുടെ സമാപനമായി സംഘടിപ്പിച്ച ബോധവൽക്കരണ പൊതു യോഗം കോങ്ങാട് നിയോജകമണ്ഡലം എം.എൽ.എ അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം നടത്തി.ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, മെഡിക്കൽ ഓഫീസർ ഡോ.ജിനു എല്‍ തോമസ്,  ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ പി.യു, എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. ആരോഗ്യ തരംഗം മുന്നേയൊരുങ്ങാം, മുൻപേ ഇറങ്ങാം എന്ന തലക്കെട്ടിലാണ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കാംപെയ്ൻ്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ കുട്ടിക്കൂട്ടം,വീട്ടുമുറ്റ സദസ്സ്,സായാഹ്ന സംഗമം,ഗൃഹസന്ദർശനം,   അയൽക്കൂട്ടങ്ങൾ,തോട്ടം ഉടമകളുടെ യോഗം, വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോമളകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ.എച്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ്,കെ കെ ചന്ദ്രൻ,റമീജ,എം.ചന്ദ്രൻ, പി.എച്ച്.എൻ.രജനി പി. തുടങ്ങിയവർ സംബന്ധിച്ചു.ജെ എച്ച് ഐ രഞ്ജിനി കെ പി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ദത്തൻ.വി.ജി,ലേഖ എം, രമ്യ,മേരി ആൻ ജൂഡിറ്റ്, വനിത,എം.എൽ.എസ്.പി.ലിയ,രമ്യ കെ.ജോസ്, ജിബി,ശ്രുതി തുടങ്ങിയവർ നേതൃത്വം നൽകി.ആശ, അംങ്കണവാടി പ്രവർത്തകർ,ഹരിത കർമസേന അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ റാലിയിൽ പങ്കെടുത്തു.  പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത.മുന്നേയൊരുങ്ങാം മുമ്പേ ഇറങ്ങാം.മഴക്കാലത്തുണ്ടായേക്കാവുന്ന പകര്‍ച്ച വ്യാധികളെ തടയാന്‍ നമുക്കൊരുമിക്കാം. ഒരല്‍പം മുന്‍കരുതലെടുത്താല്‍ മഴയെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും ഒഴിവാക്കാം. നമ്മുടെ വീടും പരിസരവും രോഗങ്ങള്‍ പകരാനുള്ള കേന്ദ്രമാകില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം.കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും അവ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.എന്നീ ആശയത്തിലൂന്നിയ ലഘുലേഖ ഇതിന്റെ ഭാഗമായി വിതരണം നടത്തി.

Post a Comment

Previous Post Next Post