പാലക്കാട്:ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പ്രഥമ ദയാമൃതം പുരസ്ക്കാരം പ്രഖ്യാപിച്ചു.സന്നദ്ധ-ജീവകാരുണ്യ മേഖലയിൽ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി,വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിനാണ് പ്രഥമ പുരസ്‌ക്കാരം.കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പുനരധിവാസ രംഗത്ത് ഇന്ത്യയൊട്ടാകെ തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയവും സമാനതകളില്ലാത്തതുമാണ്.വിശാലമായ മാനുഷിക ബോധവും കാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ദയ ഉന്നതാധികാര സമിതി തണലിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുതിർന്ന അംഗമായിരുന്ന,സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ,എ. ആർ.കൃഷ്ണമൂർത്തി സ്വാമിയുടെ സ്മരണാർത്ഥമാണ് ദയാമൃതം പുരസ്ക്കാരം. മെയ് 24 ന് ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പത്താം വാർഷികാഘോഷം 'ദയാമൃതം 2025’ പരിപാടിയിൽ പുരസ്‌ക്കാര സമർപ്പണം നടത്തും.ഭോപ്പാലിൽ നിന്നെത്തുന്ന എ.ആർ കൃഷ്ണമൂർത്തി സ്വാമിയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദയ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി.രമേശ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ദയ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഫോൺ :7012913583.
Post a Comment