കല്ലടിക്കോട്: സഹകരണ മേഖലയിൽ നാല് പതിറ്റാണ്ടോളം സേവനം ജീവിതചര്യയാക്കിയ,ഗ്രാമീണരിൽ ആശയുടെ കിരണമായി വർത്തിച്ച,കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ചുങ്കം ബ്രാഞ്ച് മാനേജർ തസ്തികയിൽ നിന്നും വിരമിക്കുന്ന,കെ.വേണുഗോപാലിന് ബാങ്ക്ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്നേഹഷ്മളമായ യാത്രയയപ്പ് നൽകി. കല്ലടിക്കോട് സനാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വി.കെ ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് യൂസഫ് പാലക്കൽ അദ്ധ്യക്ഷനായി.ജനങ്ങൾക്ക് ആശ്വാസകരമായി പ്രവർത്തിക്കുന്ന ഒന്നാണ് സഹകരണ മേഖല.പശ്ചിമഘട്ട മലനിരയുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന,ഈ നാടിനും ഈ നാട്ടുകാർക്കും ആശ്രയമായി വർത്തിക്കുന്ന ഈ ധനകാര്യ -സഹകരണ സ്ഥാപനം ജനക്ഷേമകരമായ രീതിയിൽ പ്രവർത്തിക്കുന്നതിലും വൈവിധ്യപൂർണ്ണമായി സാമൂഹ്യ ഇടപെടൽ നടത്തുന്നതും അഭിമാനകരമാണെന്ന് എം പി പറഞ്ഞു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു മാസ്റ്റർ,കല്ലടിക്കോട് ശശികുമാർ,സഹകരണ വകുപ്പ് ഓഡിറ്റ് അസ്സി.ഡയരക്ടർമാരായ താജുദ്ദീൻ,രഞ്ജിത് പി.ഗോപാൽ,ജയശ്രീ ടീച്ചർ,ഓമന രാമചന്ദ്രൻ, കെ.കെ.ചന്ദ്രൻ, എം.കെ.മുഹമ്മദ് ഇബ്രാഹിം,ജിമ്മി മാത്യു, മണികണ്ഠൻ,ഷജീർ കൊടുവാളി, പി.ശിവദാസൻ,വി.എൻഎ റസാക്ക്, വി.കെ. ഷൈജു, എ.എം.മുഹമ്മദ് ഹാരിസ്, നൗഷാദ്,പി.കെ.എം.മുസ്തഫ, രാധാകൃഷ്ണൻ,ശരത്ത്,സി.കെ.മുഹമ്മദ് മുസ്തഫ,വി.യു.അബ്ദുൽ സമദ്,തുടങ്ങിയവർ പ്രസംഗിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട് ഡോ.സി എം.മാത്യു സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.
Post a Comment