മാങ്കുറുശ്ശി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 2,3 തീയതികളിൽ

 

കാരാകുറുശ്ശി:മാങ്കുറുശ്ശി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 2,3 തീയതികളിൽ നടക്കും. ക്ഷേത്രം താന്ത്രികോത്തമ പനാവൂർമന ദിവാകരൻ (ഉണ്ണി) നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ ഉണ്ടാകും. ശനിയാഴ്ച രാവിലെ 7 മണി മുതൽ സമ്പൂർണ്ണ നാരായണീയ പാരായണവും മെയ് രണ്ടിന് വൈകിട്ട് 5 മണിക്ക് : നടതുറക്കൽ തുടർന്ന് ആചാര്യവരണം, പ്രാസാദശുദ്ധി,പുണ്യാഹം, ഗണപതിപൂജ, ഭഗവത്സേവ,വാസ്‌തുബലി,അത്താഴപൂജ, പ്രസാദ വിതരണം എന്നിവയും മെയ് മൂന്നിന് രാവിലെ 4 മണിക്ക് നടതുറക്കൽ, നിർമ്മാല്യം 5 മണിക്ക് ഗണപതിഹോമം തുടർന്ന് മൃത്യുഞ്ജയഹോമം,നവകം,പഞ്ചഗവ്യം,ഉഷപൂജ ഉപദേവതകൾക്ക് പൂജകൾ,നാഗപൂജ, രക്ഷസ്സ്പൂജ, വിഷ്‌ണുപൂജ,ശാസ്താവിന് പൂജ കലശപൂജ, 25 കുടം കലശാഭിഷേകം, ഉച്ചപൂജ തുടർന്ന് മഹാഗുരുതി,പ്രസാദ വിതരണം ഉച്ചക്ക് 12.30 മുതൽ പ്രസാദഊട്ട്,വൈകിട്ട് 5 മണിക്ക് നടതുറക്കൽ,5.40 ന് ലളിതാസഹസ്രനാമജപം,6 മണിക്ക് ദീപാരാധന,7 മണിക്ക് സ്റ്റേജ് പ്രോഗ്രാം,8.30 ന് പ്രസാദഊട്ട് എന്നിവയും ഉണ്ടാകും

Post a Comment

Previous Post Next Post